SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.34 AM IST

ഗീത ഗോപിക്കെതിരെ വ്യാജപ്രചാരണം; എൽ.ഡി.എഫ് പരാതി നൽകി

photo

തൃശൂർ: നാട്ടിക നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീത ഗോപിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണവും ജാതീയ അധിക്ഷേപവും നടത്തിയതിനെതിരെ എൽ.ഡി.എഫ് പരാതി നൽകി. ഡി.ടി.പി.സി സ്‌നേഹതീരം മാനേജർ അസ്ഹർ മജീദാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നാണ് പരാതിയിലുള്ളത്. എൻ.ഡി.എ സ്ഥാനാർത്ഥിക്കായാണ് ഇയാളുടെ പ്രവർത്തനമെന്നും ആരോപണമുണ്ട്.

ഗീത ഗോപിക്കെതിരെ വാട്‌സ്ആപ്പ് വഴി അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങളും ജാതീയ അധിക്ഷേപങ്ങളും പ്രചരിപ്പിച്ചെന്നും ഇതിനായി ഉപയോഗിച്ച രണ്ട് മൊബൈൽ നമ്പറുകളും ഡിജിറ്റൽ തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും എൽ.ഡി.എഫ് വ്യക്തമാക്കി.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കളക്ടർക്കും റൂറൽ എസ്.പിക്കും പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, GEETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL