SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

രാഹുൽ ഗാന്ധി 6 ന് മാളയിൽ

മാള: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 6 ന് മാളയിലെത്തും. വൈകീട്ട് 3ന് മാള കോട്ടമുറി സെന്റ് തെരേസാസ് കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങുന്ന അദ്ദേഹം മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കൊടുങ്ങല്ലൂർ, കയ്പമംഗലം, ഒല്ലൂർ, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും പങ്കെടുക്കും. തുടർന്ന് കുന്നംകുളത്തേക്ക് തിരിക്കും. ജില്ലയിലെ പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ മാള സന്ദർശനം യു.ഡി.എഫിന് വലിയ ആവേശമാകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. എ.ഐ.സി.സി ജനറൽ
സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അടക്കമുള്ള നേതാക്കളും പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL