SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

മാനവശ്രീ പുരസ്‌കാര വിതരണം

award
ശ്രീരാമനവമിയോടനുബന്ധിച്ച് രാംപ്രസ്ഥാൻ ഏർപ്പെടുത്തിയ മാനവ ശ്രീപുരസ്ക്കാരം തൃപ്രയാർ ചെമ്മാപ്പള്ളി സ്വദേശി ഗിരീഷ് ഏറാട്ടിന് അശ്വതി തിരുനാൾ അശോകവർമ്മ രാജ സമ്മാനിക്കുന്നു.

തൃപ്രയാർ: യൂണിവേഴ്‌സൽ സൊസൈറ്റി ഫോർ ശ്രീരാമ കോൺഷ്യസ്‌നെസ്സ് (രാംപ്രസ്ഥാൻ) ശ്രീരാമ നവമിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ മാനവശ്രീ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോട്ടയത്തെ പെരിങ്ങുളത്തു നടന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കളായ തൃപ്രയാർ ചെമ്മാപ്പള്ളി സ്വദേശി ഗിരീഷ് ഏറാട്ട്, ശാന്ത എസ്. പിള്ള, മാനവരത്‌നം പുരസ്‌കാര ജേതാവ് ഡോ. കിഷോർ ലാൽ കെ.എസ് എന്നിവർക്ക് അശ്വതി തിരുനാൾ അശോകവർമ്മ രാജയാണ് പുരസ്‌കാരം നൽകിയത്. ഇവരെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ ആദരിച്ചു. രാംപ്രസ്ഥാൻ പ്രസിഡന്റ് ടി.എസ്. മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. നാരായണമംഗലത്ത് വാസുദേവ ശർമ, റെജി തോട്ടപ്പള്ളി, രെഞ്ചു അനന്തഭദ്രത്ത്, പി.യു.വർക്കി, സജി മംഗലത്ത് , പി.കെ അനീഷ് , വി.കെ.വിജയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL