SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.27 AM IST

എൻ.ഡി.എക്ക് വോട്ട് ചെയ്യും : ജനതാദൾ (യൂണൈറ്റഡ് )

photo

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (യുണൈറ്റഡ്) പ്രവർത്തകരും അനുഭാവികളും എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് സുധീർ ജി കൊല്ലാറ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ട് വേണ്ട വിധം വിനിയോഗിക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ പത്തു വർഷമായി ഗുരുതരമായ വീഴ്ച്ചയാണ് നടത്തുന്നത്. ഇതിന് പരിഹാരം കാണാൻ കേന്ദ്രത്തിലും കേരളത്തിലും എൻ.ഡി.എ സർക്കാർ വരണമെന്നും സുധിർ ജി കൊല്ലാറ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ദിലീപ് കുമാർ, വൈസ് പ്രസിഡന്റുമാരായ ഷൺമുഖദാസ്, നസീർ കയ്പമംഗലം, സെക്രട്ടറി ബാബുകേശവ്, ജില്ലാ പ്രസിഡന്റ് ശശികുമാർ കാരയിൽ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL