SignIn
Kerala Kaumudi Online
Monday, 27 July 2026 8.47 AM IST

നിർമ്മാണത്തിന് കോടതി വിലക്ക്

photo

ചാലക്കുടി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പിള്ളപ്പാറയിലെ റിസോർട്ടിൽ നടത്തിവന്നിരുന്ന കോടികൾ വിലവരുന്ന നിയമവിരുദ്ധ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണം ചാലക്കുടി സിവിൽ കോടതി താത്കാലികമായി തടഞ്ഞ് ഉത്തരവിട്ടു. വെറ്റിലപ്പാറ എക്‌സ് സർവീസ് മെൻസ് കോളനി ഹോണററി സെക്രട്ടറി കെ. പത്മനാഭന്റെ പരാതി പ്രകാരമാണ് ഉത്തരവ്. എക്‌സ് സർവീസ് മെൻ സൊസൈറ്റി വക ഭൂമി ദീർഘകാലത്തേയ്ക്ക് പാട്ടത്തിനെടുത്ത് കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായും പഞ്ചായത്ത് അനുമതി വാങ്ങാതെയുമായിരുന്നു നിർമ്മാണം. റിസോർട്ടുടമയുടെ പേരിൽ അതിരപ്പിള്ളി പൊലീസിൽ നേരത്തെ പരാതികൾ നൽകിയിരുന്നു. നിർമ്മാണം നിറുത്തിവയ്ക്കാൻ സൊസൈറ്റി നോട്ടീസും നൽകി. ഇതു വകവയ്ക്കാതെ സ്ഥലത്തെ തേക്ക് ഉൾപ്പടെയുള്ള നിരവധി മരങ്ങൾ വെട്ടി കൊണ്ടുപോവുകയും ഭൂമി ഇടിച്ച് നിരത്തുകയും ചെയ്തുവെന്ന്്് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL