SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

വോട്ടാവേശം 77.11 ശതമാനം : 10.44 ലക്ഷം, "സ്ത്രീ തരംഗം"

  • 9.08 ലക്ഷം പുരുഷന്മാർ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്ക് പുറത്തുവന്നപ്പോൾ പോളിംഗ് ശതമാനത്തിൽ വൻ വർദ്ധനവ്. ആകെ 77.11 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.35 ശതമാനത്തിന്റെ വർദ്ധനവാണിത്. എന്നാൽ റെക്കാഡ് പോളിംഗ് നടന്ന 2016നെ അപേക്ഷിച്ച് 0.63 ശതമാനത്തിന്റെ കുറവുണ്ട്. 25.32 ലക്ഷം ആകെ വോട്ടർമാരിൽ 19.53 ലക്ഷം വോട്ട് രേഖപ്പെടുത്തി. കൂടുതൽ സ്ത്രീകളാണ് വോട്ട് ചെയ്തത് 10.44 ലക്ഷം. 9.08 ലക്ഷം പുരുഷന്മാരും 9 ട്രാൻസ്‌ജെൻഡേഴ്സും വോട്ട് ചെയ്തു. ഉയർന്ന പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന ചർച്ചയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. രണ്ട് തിരഞ്ഞെടുപ്പിലും 13ൽ 12 സീറ്റും നേടി എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചിരുന്നു. ഇത് നിലനിറുത്താനാകുമെന്ന വിശ്വാസത്തിലാണ് ഇടത്. എന്നാൽ, പോളിംഗ് കൂടിയത് ഭരണവിരുദ്ധ വികാരമാണെന്നും തങ്ങൾക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് വിശ്വസിക്കുമ്പോൾ മോദി തരംഗവും സ്ത്രീ വോട്ടുകളും പാർട്ടിയെ തുണയ്ക്കുമെന്ന് എൻ.ഡി.എയും പറയുന്നു.

പോളിംഗ് ശതമാനം, മണ്ഡലം തിരിച്ച്

ചേലക്കര ആകെ പോൾ 1.609 ലക്ഷം

78.93 %
പുരുഷൻ 74,870
സ്ത്രീ 86,111

കുന്നംകുളം 1.518

77.14 %.

പുരുഷൻ 69,631
സ്ത്രീ 82,206

ഗുരുവായൂർ 1.604 ലക്ഷം

73.37 %
പുരുഷൻ 69,816
സ്ത്രീ 90,651
ട്രാൻസ്‌ജെൻഡർ 1


മണലൂർ : 1.686 ലക്ഷം

75.89 %
പുരുഷൻ 77,047
സ്ത്രീ 91,629

വടക്കാഞ്ചേരി 1.607 ലക്ഷം


79.67 %
പുരുഷൻ 76,289
സ്ത്രീ 84,462
ട്രാൻസ്‌ജെൻഡർ 2


ഒല്ലൂർ 1.499 ലക്ഷം

79.60 %
പുരുഷൻ 72,687
സ്ത്രീ 77,276
ട്രാൻസ്‌ജെൻഡർ 1

തൃശൂർ 1.220 ലക്ഷം

75.70 %
പുരുഷൻ 58,199
സ്ത്രീ 63,848
ട്രാൻസ്‌ജെൻഡർ 1

നാട്ടിക 1.553 ലക്ഷം

76.38 %
പുരുഷൻ 71,645
സ്ത്രീ 83,735
ട്രാൻസ്‌ജെൻഡർ 1

കയ്പമംഗലം 1.408 ലക്ഷം


77.07 %
പുരുഷൻ 63,014
സ്ത്രീ 77,804
ട്രാൻസ്. 1

ഇരിങ്ങാലക്കുട 1.495 ലക്ഷം


76.87 %
പുരുഷൻ 69,199
സ്ത്രീ 80,380
ട്രാൻസ്. 2


പുതുക്കാട് 1.519 ലക്ഷം


78.98 %
പുരുഷൻ 72,935
സ്ത്രീ 79,000

ചാലക്കുടി 1.353 ലക്ഷം


75.55 %
പുരുഷൻ 65,160
സ്ത്രീ 70,232


കൊടുങ്ങല്ലൂർ 1.452 ലക്ഷം


77.57 %
പുരുഷൻ 68,422
സ്ത്രീ 76,807

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL