
കൊടുങ്ങല്ലൂർ: കേരള അക്വാ ഫാർമേഴ്‌സ് ഫെഡറേഷൻ (കാഫ്) സംസ്ഥാന പ്രസിഡന്റ് ടി.പുരുഷോത്തമന്റെ വീടിനും വാഹനത്തിനും നേരെ സാമൂഹിക വിരുദ്ധർ നടത്തിയ ആക്രമണത്തിൽ സംഘടന തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.കെ.സാനുബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. എ.നൗഷാദ്, ട്രഷറർ എം.ജെ.ലൂയിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ദിലീപ്, വി.കെ.ഹുസൈൻ,കെ.കെ. ഉണ്ണിക്കൃഷ്ണൻ,വി.എസ്. രാജേഷ്, എ.ആർ. രതീഷ്, മണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
