SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 PM IST

പ്രതിഷേധവുമായി വ്യാപാരികൾ

photo

കൊടുങ്ങല്ലൂർ: ഉത്സവ നാളുകളിൽ കൊടുങ്ങല്ലൂർ നഗരത്തിൽ തുടർച്ചയായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന കെ.എസ്.ഇ.ബി.യുടെ നടപടിക്കെതിരെ മർച്ചന്റ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. വലിയ പെരുന്നാൾ, കൊടുങ്ങല്ലൂർ ഭരണി, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് വ്യാപാരം കൂടുതൽ നടക്കുന്ന സമയത്തും വൈദ്യുതി മുടക്കി. ഈ സമയത്തെ പണികൾ ഒഴിവാക്കി പവർ സപ്ലൈ തടസമില്ലാതെ നൽകണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചില്ല. മർച്ചന്റ് അസോസിയേഷൻ സൂചന സമരവുമായി മുന്നോട്ട് പോകും. പ്രസിഡന്റ് എൻ.ആർ.വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ശ്രീജിത്ത്, പി.എം. മുഹിയുദ്ദീൻ, എം.എസ്. സാജു,വിനോദ് കക്കറ,ടി.പി. പ്രശാന്ത്, സുപ്രഭ ഉണ്ണികൃഷ്ണൻ, ത്രിദീപ്, ഷയാസ്, രാധാകൃഷ്ണൻ, നജീബ്, എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL