SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.14 PM IST

വിഷു, ഈസ്റ്റർ, റംസാൻ ആഘോഷം

news-photo
സുകൃതം തിരുവെങ്കിടത്തിന്റെ ജീവകാരുണ്യ സദസ്സ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉൽഘാടനം ചെയ്യുന്നു

ഗുരുവായൂർ: സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, റംസാൻ ആഘോഷം സംഘടിപ്പിച്ചു. നൂറോളം അമ്മമാർക്ക് പെൻഷൻ, പലവ്യജ്ഞനകിറ്റ്, വിഷുക്കൈനീട്ടം എന്നിവ നൽകി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് സി.ഡി. ജോൺസൻ അദ്ധ്യക്ഷനായി. നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി.ഹംസ മുഖ്യാതിഥിയായി. റിയ റൈനസ്, മേഴ്‌സി ജോയ് , ജി.കെ.പ്രകാശൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. എൻ. രാജൻ, ബാലൻ വാറണാട്ട്, പി.ഐ. സൈമൺ, എ.വി. ജെൻസൺ, രാധാകൃഷ്ണൻ കരുമത്തിൽ, ലോറൻസ് നീലങ്കാവിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL