SignIn
Kerala Kaumudi Online
Saturday, 27 June 2026 6.03 AM IST

കൊടുങ്ങല്ലൂരിൽ ചാന്താട്ടം നാളെ

kdlr-temple

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടം നാളെ നടക്കും. തേക്കെണ്ണയിൽ കുങ്കുമപ്പൂ, ഗ്രാമ്പു, പച്ചക്കർപ്പൂരം, അഷ്ടഗന്ധം, ജാതിക്ക, ജാതിപത്രി എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഭഗവതി വിഗ്രഹത്തിൽ ആടുന്ന ചാന്ത് തയ്യാറാക്കുന്നത്. പന്തീരടി പൂജയ്ക്കുശേഷം രാവിലെ എട്ടിന് ചാന്ത് നമസ്‌കാര മണ്ഡപത്തിൽ വച്ച് കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ ചെയ്ത് ശംഖ് നാദത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ ക്ഷേത്ര ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ദാരുബിംബത്തിൽ ആടും. ചാന്താട്ടത്തിനുശേഷം കർക്കടകം ഒന്നിന് മാത്രമേ തിരുവാഭരണങ്ങൾ ഭഗവതി വിഗ്രഹത്തിൽ ചാർത്തുകയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL