SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

ക്രിക്കറ്റ് ലീഗ് തൃശൂരിൽ

photo

തൃശൂർ: ടയർ ഡീലേഴ്‌സ് ആൻഡ് അലൈൻമെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിക്കറ്റ് ലീഗ് തൃശൂരിൽ ഇന്ന് നടക്കും. അസോസിയേഷൻ അംഗങ്ങളായ 10 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. തൃശൂർ കുട്ടനെല്ലൂരിലെ സ്‌പോർട്ടേക്കർ ഇൻഡോർ ടർഫിലാണ് മത്സരം. രാവിലെ 7 ന് ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് സി.കെ. ശിവകുമാർ നിർവഹിക്കുമെന്ന് പ്രസിഡന്റ് സി.കെ.ശിവകുമാർ, സെക്രട്ടറി എച്ച്. ഷാജഹാൻ, ട്രഷറർ എ.വി. ശിവപ്രസാദ് , വൈസ് പ്രസിഡന്റുമാരായ, റെബിൻ സണ്ണി,മനോജ് ജേക്കബ്, ജോയിന്റ് സെക്രട്ടറിമാരായ എം.വിനോദ് വേണു , നൗഷീർ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL