SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

കെ എസ്.ഇ.ബി തൂപ്പുവെട്ട്: നിൽപ്പ് സമരം നടത്തി

photo-

മാള: ചൂടുകാലത്ത് രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി വിതരണം പൂർണമായി മുടക്കി എച്ച്.ടി. ലൈനിൽ കെ.എസ്.ഇ.ബി തൂപ്പുവെട്ട് നടത്തുന്നതിനെതിരെ മാള പഞ്ചായത്ത് അംഗം പി.ആർ.ജിനീഷ് നിൽപ്പ് സമരം നടത്തി. കുന്നത്തുകാട് ജംഗ്ഷനിൽ രാവിലെ 8 ന് ആരംഭിച്ച സമരം പതിനൊന്ന് മണിക്ക് അവസാനിച്ചു. വൈദ്യുതി വിതരണം നിലച്ചതിനാൽ നാട്ടുകാരുടെ ദൈനംദിന ജീവിതം താളം തെറ്റുന്നതായും കനത്ത ചൂടിൽ വീട്ടിലിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൂപ്പുവെട്ട് രാവിലെ 6 മുതൽ എട്ടുവരെയും വൈകിട്ട് നാലുമുതൽ ആറുവരെയും സമയം ക്രമീകരിക്കണമെന്നും ജിനീഷ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL