SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

റെയ്ഡ്: രേഖകൾ പിടിച്ചെടുത്തു

wky

വടക്കാഞ്ചേരി: നഗരസഭാ കാര്യാലയത്തിൽ വിജിലൻസ് റെയ്ഡ്. നിരവധി രേഖകൾ പിടിച്ചെടുത്തു. മണ്ണ് മാഫിയ വിഹരിക്കുന്നെന്ന വ്യാപക പരാതിയെ തുടർന്നാണ് റെയ്ഡ്. കെട്ടിട നിർമ്മാണ പെർമിറ്റുകൾ സ്വന്തമാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതെ മാഫിയാസംഘങ്ങൾ ലക്ഷങ്ങൾ സമ്പാദിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. പെർമിറ്റ് എടുത്ത് മണ്ണുനീക്കം ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്ത ഒട്ടനവധി കേസുകൾ നഗരസഭയ്ക്ക് കീഴിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജിലൻസ് അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL