SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

നെല്ലിമരത്തണലിൽ 26ന്

ചാലക്കുടി: കൊരട്ടി എം.എ.എം.എച്ച്.എസ് സ്‌കൂളിലെ പൂർവ അദ്ധ്യാപകവിദ്യാർത്ഥി സംഗമമായ നെല്ലിമരത്തണലിൽ 26ന് നടക്കും. കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന് കീഴിൽ 1945ൽ ആരംഭിച്ച വിദ്യാലയത്തിലെ ഇരുപതിനായിരത്തോളം പൂർവ വിദ്യാർഥികളും അദ്ധ്യാപകരും സംഗമത്തിൽ പങ്കെടുക്കും. മുൻ എം.എൽ.എ ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്യും. ഇ.എ.സത്യദാസ് അദ്ധ്യക്ഷം വഹിക്കും. ഫാ.ജോൺസൺ കക്കട്ടിൽ സംസാരിക്കും. സമൂഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർത്ഥികൾ പങ്കെടുക്കും.സ്‌കൂളിലെ വിദ്യാർഥികളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കും. വാർത്താ സമ്മേളനത്തിൽ സിനു കുര്യൻ, രതീഷ് ആർമേനോൻ ,ഇ.എ.സത്യദാസ്, സി.കെ.രാമദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL