SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

കാറിൽ സഞ്ചരിക്കുന്നതിനിടെ സൂര്യാഘാതമേറ്റു

sooryagatham
കുന്നംകുളത്ത് കാറിൽ സഞ്ചരിക്കുന്നതിനിടെ 55-കാരന് സൂര്യാഘാതമേറ്റു

കുന്നംകുളം: കാറിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരന് സൂര്യാഘാതമേറ്റു. കടപ്പുറം അഴിമുഖം സ്വദേശി എളാട്ട് വീട്ടിൽ മധുവിനാണ് (55) വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ വച്ച് സൂര്യാഘാതമേറ്റത്. രാവിലെയായതിനാൽ വാഹനത്തിനുള്ളിൽ എസി പ്രവർത്തിപ്പിക്കാതെ ഗ്ലാസുകൾ താഴ്ത്തിയിട്ടാണ് മധു യാത്ര ചെയ്തത്. യാത്രയ്ക്കിടെ ശരീരത്തിൽ ചെറിയ നീറ്റൽ അനുഭവപ്പെട്ടെങ്കിലും വീട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് നെഞ്ചിന് താഴെയായി ചുവന്ന കുമിളകൾ കണ്ടത്. ഉടൻതന്നെ അഞ്ചങ്ങാടിയിലെ ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക പരിശോധനയിൽ സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL