SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

പുലരി ചിൽഡ്രൻസ് വേൾഡ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

photo

തൃശൂർ: കുട്ടികൾക്കായി പുലരി ചിൽഡ്രൻസ് വേൾഡ് ഏർപ്പെടുത്തിയ സംസ്ഥാനതല കഥ, കവിത, ചിത്രരചനാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കഥാമത്സരത്തിൽ എൻ. സൻഹാ ഫാത്തിമ , എസ്. ഹർഷിത, അനോവിൽ അനിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കവിതാ മത്സരത്തിൽ പി.എസ്. ആർദ്ര , സിയ റഹ്മാൻ, കെ.എ. ഫന ഫാത്തിമ എന്നിവരും ചിത്രരചനയിൽ എസ്. ശ്രിജിൽ, വൈഗ സന്ദീപ് , കെ. ശ്രിയ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 29ന് ഉച്ചയ്ക്ക് 2.30ന് തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL