SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

കവിതയുടെ ശബ്ദലേഖനം നടത്തി

photo

തൃശൂർ: നവതരംഗം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കവി എസ്.കെ.മേനോന്റെ 'ഭാവഗീതമഞ്ജരി' എന്ന കാവ്യസമാഹാരത്തിലെ പ്രഥമ കവിതയായ 'കുഞ്ഞമ്മ'യുടെ ശബ്ദലേഖനം നടന്നു. നവതരംഗം ചെയർമാനും, കവിയും, ഗാനരചയിതാവുമായ സി രാമചന്ദ്രമേനോൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. എൻ. വേണുഗോപാൽ , തൃശ്ശിവപേരൂർ മോഹനചന്ദ്രൻ, സിനിമ മാസിക എഡിറ്റർ ഷാജി, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഈ നാലു കവിതകളും സംഗീതജ്ഞൻ ഗംഗാധരൻ പൂച്ചട്ടി ഈണം നൽകി ആകാശവാണി ആർട്ടിസ്റ്റായ ശശിധരൻ കോലഴിയാണ് ആലാപിച്ചത്. ഗാനങ്ങളുടെ കോംപോസിഷനും, ശബ്ദലേഖനവും സംഗീതജ്ഞൻ രവി വർമ്മയും നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL