
തൃശൂർ: മഴക്കാല പൂർവ ശുചീകരണത്തിന് കോർപറേഷനിലെ 56 ഡിവിഷനുകളിലും തുടക്കം. കിഴക്കുംപാട്ടുകര ഡിവിഷൻ തല മഴക്കാല പൂർവ ശുചീകരണവും സർവേക്ഷൻ പദ്ധതിയും മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ശുചീകരണ തൊഴിലാളികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തോടുകളും മറ്റ് മാലിന്യങ്ങളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി മേയർ എ. പ്രസാദ് അദ്ധ്യക്ഷനായി. അഡ്വ.വില്ലി ജിജോ, ജോയ് ബാസ്റ്റ്യൻ ചാക്കോള, വിഭിത വാസു, അഡ്വ.കെ.ജെ.റാഫി, പ്രൊഫ. ജോൺ സിറിയക്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |