SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

ഉത്തരവ് പിൻവലിക്കുക: കെ.പി.എസ്.ടി.എ

kpsta
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ കോർപറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ

തൃശൂർ: കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ കമ്മിറ്റി തൃശൂർ കോർപ്പറേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ സംസ്ഥാന ഉപാദ്ധ്യക്ഷൻ സാജു ജോർജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രായോഗികമല്ലാത്ത സ്‌കൂൾ ഫിറ്റ്‌നസ് ഉത്തരവ് പിൻവലിക്കുക, കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ഉത്തരവ് പുന : സ്ഥാപിക്കുക, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിർദേശങ്ങൾ ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ചുമതലയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സി.ജെ.ദാമു അദ്ധ്യക്ഷത വഹിച്ചു. അജിത് കുമാർ, ജയപ്രകാശ് പാറപ്പുറത്ത്, രമദേവി, ഷീല, ജിൽസൺ തോമസ്, ജിജേഷ്, ഡെന്നി,സെബി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL