SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

apakadam
കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്.

കുന്നംകുളം: കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 15 യാത്രക്കാർക്ക് പരിക്ക്. കുന്നംകുളം തൃശൂർ റോഡിൽ ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബസും തൃശൂർ ഭാഗത്തുനിന്ന് വരികയായിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സിയുമാണ് കുന്നംകുളം ഒനീറോ ജംഗ്ഷനിൽവച്ച് അപകടത്തിൽപ്പെട്ടത്. തൃശൂർ ഭാഗത്തുനിന്ന് വന്ന ബസ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നു. അപകടം നടന്നയുടനെ കുന്നംകുളം നന്മ, ട്രാഫിക്, അർബൻ ബാങ്ക് എന്നീ സംഘടനകളുടെ ആംബുലൻസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ 15 പേരെയും ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസും സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL