SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

വികസനത്തിൽ രാഷ്ട്രീയം കണ്ടില്ല സനീഷ്കുമാർ ജോസഫ്

എൽ.ഡി.എഫിന്റെ രണ്ടാം ഭരണത്തിൽ ചാലക്കുടിയിലെ വിജയത്തിന് കഠിന പ്രയ്‌നം വേണ്ടിവന്നു. മുൻ എം.എൽ.എ കാൽലക്ഷത്തിൽ അധികം ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കന്നിയങ്കമായതിന്റെ ഏറ്റക്കുറച്ചിലുണ്ടായിരുന്നെന്നും സനീഷ്‌കുമാർ ജോസഫ്. എന്നാൽ ഇത്തവണ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ചേർത്തുനിറുത്താൻ കാരണമായി. എല്ലാ മേഖലയിലും കഴിയാവുന്ന നേട്ടങ്ങളുണ്ടാക്കി. വികസനത്തിൽ രാഷ്ട്രീയം കണ്ടില്ല. ഇതിന്റെ ഗുണഫലം കൂടിയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം.നഗരസഭയിൽ തുടർഭരണമുണ്ടാക്കി. കൊരട്ടി,കാടുകുറ്റി പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിച്ചു. കോടശേരിയിൽ തുടർഭരണവും നേടി. സംസ്ഥാന സർക്കാർ പല പദ്ധതികളിലും കാലതാമസം വരുത്തിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയുമായിരുന്നെന്നും സനീഷ്‌കുമാർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL