കല്ലൂർ : ചുങ്കത്ത് രണ്ട് കടകളിൽ മോഷണം. മന്ന സ്‌റ്റോഴ്‌സ്, സെന്റ് റാഫേൽ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രണ്ടിടത്തും മേശകളിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. മന്ന സ്‌റ്റോഴ്‌സിൽ നിന്നും 35,000 രൂപയും സെന്റ് റാഫേൽ സൂപ്പർ മാർക്കറ്റിൽ നിന്നും 30,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഷട്ടർ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ പണം മാത്രമാണ് കവർന്നത്. ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാക്കൾ മോഷണത്തിനെത്തിയത്. സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |