SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

കേന്ദ്രസർക്കാർ നടപടി പിൻവലിക്കണം

photo

തൃശൂർ: യുദ്ധത്തിന്റെ മറവിൽ ഇന്ധനക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടി നിറുത്തിവെക്കണമെന്ന് സുന്ദരൻ കുന്നത്തുള്ളി. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൃശൂർ സി.എം.എസ് സ്‌കൂൾ പരിസരത്തുനിന്ന് അക്കൗണ്ടന്റ് ജനറൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ആവോക്കാരൻ അദ്ധ്യക്ഷത വഹിച്ചു. മേരി ജോളി, വി.എ. ഷംസുദ്ദീൻ, കെ.കെ. പ്രകാശൻ, ടി.എ. കൃഷ്ണൻ, എ.ടി. ജോസ്, കെ.എൻ. നാരായണൻ, എം.ആർ. രവീന്ദ്രൻ, സുരേഷ് മമ്പറമ്പിൽ, ഫിലോമിന ജോൺസൻ, ശകുന്തള സജീവ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL