SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.50 AM IST

ഭാരതമുദ്ര പുരസ്‌കാരം നൽകി

c

തൃശൂർ: കാലത്തിന് മുമ്പേ നടന്ന അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു അശോകൻ പുറനാട്ടുകരയെന്ന് ഭാരത മുദ്ര പുരസ്‌കാര സമ്മേളത്തിൽ കേരള സംസ്‌കൃത അക്കാഡമി സെക്രട്ടറി ഡോ:വി.കെ.വിജയൻ പറഞ്ഞു. സാങ്കേതികവിദ്യകളിലൂടെ സംസ്‌കൃത മാദ്ധ്യമ രംഗത്ത് നിരവധി പരീക്ഷണങ്ങൾ അശോകൻ മാസ്റ്റർ നടത്തിയെന്നും കൂട്ടിച്ചേർത്തു. കഥാകാരിയും വിവർത്തകയുമായ രമാ മേനോൻ പുരസ്‌കാരം ഡോ. എം.വി.നടേശന് സമർപ്പിച്ചു. മാടമ്പ് കുഞ്ഞുകുട്ടന്റെ മഹാപ്രസ്ഥാനം സംസ്‌കൃതവിവർത്തനം കെ. അംബികയ്ക്ക് നൽകി. ഡോ.എസ്.എൻ.മഹേഷ് ബാബു, സി.മനോജ്, രമേഷ് നമ്പീശൻ, കെ.രാമദാസ് മഹാപ്രസ്ഥാനം, പി.കെ. രാജൻ, എൻ.രാജഗോപാൽ, ലിബി പുറനാട്ടുകര എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL