ചേർപ്പ്: നാട്ടിക നിയോജക മണ്ഡലം നിയുക്ത എം.എൽ.എ ഗീതഗോപിയുടെ മണ്ഡല പര്യടനത്തിന്റെ സമാപന പൊതുയോഗം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പെരിങ്ങോട്ടുകരയിൽ നിന്ന് ആരംഭിച്ച പര്യടനം ചേർപ്പ് തായംകുളങ്ങരയിൽ സമാപിച്ചു. എം.നാരായണ ദാസ് അദ്ധ്യക്ഷനായി. പി.കെ.ഷാജൻ, ഷീല വിജയകുമാർ, എ.എസ്.ദിനകരൻ, കെ.പി.സന്ദീപ്, കെ.കെ.ജോബി, കെ.എം.കിഷോർ കുമാർ, കെ.കെ.അനിൽ, ഷീന പറയങ്ങാട്ടിൽ, കെ.എം.ജയദേവൻ, കെ.ജി.സന്തോഷ് കുമാർ, പി.എ.ഷെമീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |