SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.19 PM IST

കല്ലുമ്മക്കായ വിളവെടുപ്പ്

vilavedup

കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചാലക്കുളം കായലിൽ കല്ലുമ്മക്കായ കൃഷി വിളവെടുത്തു. കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർഐ) പൂർണ സാങ്കേതിക സഹായത്തോടെ പട്ടികജാതി വിഭാഗങ്ങൾക്കായി 100 ശതമാനം സബ്‌സിഡിയോടെ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, പ്രതിപക്ഷ നേതാവ് ടി.എസ്.സജീവന് കല്ലുമ്മക്കായ നൽകി നിർവഹിച്ചു. വാർഡ് കൗൺസിലർ ശശികല ജയരാജ് അദ്ധ്യക്ഷയായി. ഡോ. രമ മധു, ഡോ. ആർ.വിദ്യ, രശ്മി ബാബു, സിജിത്ത്, കെ.എസ്.ശിവറാം എന്നിവർ പ്രസംഗിച്ചു. ടെക്‌നിക്കൽ ഓഫീസർ പി.എസ്.അലോഷ്യസ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL