
തൃശൂർ: നാഷണൽ ഫിസിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷേരു ക്ലാസിക് റീജ്യണൽ എൻ.പി.സി മിസ്റ്റർ കേരള 2026 ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്‌നസ് മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചാക്കോ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാനത്തൊട്ടാകെയുള്ള 200 പേർ മാറ്റുരയ്ക്കും. വിജയിക്ക് ഒരുലക്ഷം രൂപ ക്യാഷ് അവാർഡും ഓരോ ഡിവിഷനിലെ ചാമ്പ്യന്മാർക്കും 10,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും മെഡലും സർട്ടിഫിക്കറ്റുമാണ് സമ്മാനം. വാർത്താസമ്മേളനത്തിൽ പി.പൊന്നമ്പലവാനൻ, ഫാരിസ്, റഫീഖ് റോഷ്, എ.എസ്.ആര്യ, അരുൺ ജഗദീഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |