SignIn
Kerala Kaumudi Online
Thursday, 25 June 2026 5.53 AM IST

ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടുതകർന്നു

thakarna-veed
തകർന്ന വീട്

മതിലകം: ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂളിമുട്ടം നാഷണൻ മെമ്മോറിയൽ വായനശാലയ്ക്ക് അടുത്ത് മുണ്ടേങ്ങാട്ടിൽ പത്മാക്ഷിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ അടുക്കള ഭാഗം മുതൽ മധ്യഭാഗം വരെ ഭാഗികമായി തകർന്നു. അപകടസമയത്ത് പത്മാക്ഷി വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് അപകടം. പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, വാർഡ് മെമ്പർ കെ.സി.ഗിരീഷ് തുടങ്ങിയവർ സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL