
ചാലക്കുടി: മികച്ച ഭൂരിപക്ഷം നേടി രണ്ടാം വട്ടവും വിജയിച്ച എം.എൽ.എ സനീഷ്‌കുമാർ ജോസഫിന് മന്ത്രി സ്ഥാനം നൽകി തൃശൂർ ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന്്് ചാലക്കുടിയിലെ കോൺഗ്രസ് നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ അടക്കമുള്ള നേതാക്കൾക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. നഗരസഭാ ചെയർപേഴ്‌സൺ ആലീസ് ഷിബു, ജാൻസി പൗലോസ്, ലീല സുബ്രമണ്യൻ,കെ.സി. മനോജ്, സുനന്ദ നാരായണൻ, ജോയി നെല്ലിശ്ശേരി, ഡാർളി പോൾസൻ, വി.ഒ. പൈലപ്പൻ, എം.ടി. ഡേവിസ് തുടങ്ങിവയർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |