തൃപ്രയാർ: പി.ജയചന്ദ്രൻ മ്യൂസിക് ഫൗണ്ടേഷൻ ഒന്നാം വാർഷികാഘോഷവും ജയചന്ദ്രൻ സ്മൃതി പുരസ്‌കാര സമർപ്പണവും നടത്തി. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ മധുശക്തീധരൻ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ സ്മൃതി പുരസ്‌കാരം സംവിധായകൻ അമ്പിളി, ഗായകൻ കല്ലറ ഗോപന് സമ്മാനിച്ചു. ജയരാജ് വാര്യർ, പി.ജയചന്ദ്രൻ അനുസ്മരണം നടത്തി. അഖില കേരള ചലച്ചിത്ര ഗാനമത്സര വിജയികൾക്ക് മൊമെന്റോകൾ ജയരാജ് വാര്യർ സമ്മാനിച്ചു. ഉപജില്ല ജില്ലാ സംസ്ഥാന കലോത്സവിജയികളെ ചടങ്ങിൽ ആദരിച്ചു. ജോളി ശിവലാൽ , പ്രസിഡന്റ് സതീശൻ വലപ്പാട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |