
വലപ്പാട്: സാമൂഹിക, ജീവകാരുണ്യ മേഖലകളിലെ സമർപ്പിത സേവനങ്ങൾ പരിഗണിച്ച് കെ.എം.അഷറഫിന് കേരള മൾട്ടിപ്പിൾ ലയൺസ് ഹ്യൂമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു. അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ലയൺസ് മൾട്ടിപ്പിൾ കൺവെൻഷനിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ.മുരുകൻ പുരസ്‌കാരം കൈമാറി. മണപ്പുറം ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കെ.എം.അഷറഫ്, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസറാണ്. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൻ രാജൻ നമ്പൂതിരി, മുൻ ചെയർപേഴ്‌സൺ ടോണി ഏനോക്കാരൻ, ഏരിയാ ലീഡർ അഡ്വ. വാമനകുമാർ, അഡ്വ. വി.അമർനാഥ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |