SignIn
Kerala Kaumudi Online
Thursday, 21 May 2026 2.36 AM IST

ലാലൂരിലെ ഗ്യാസ് ക്രിമറ്റോറിയം തുറന്നു

laloor

തൃശൂർ: ഒരു വർഷത്തിലേറെയായി പ്രവർത്തനക്ഷമമല്ലാതിരുന്ന ലാലൂരിലെ ആത്മജ്യോതി ഗ്യാസ് ക്രിമറ്റോറിയം അറ്റകുറ്റപ്പണികൾക്കുശേഷം മേയർ ഡോ. നിജി ജസ്റ്റിൻ തുറന്നുകൊടുത്തു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചത്. ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്‌കരിക്കാനാകും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം. ഇന്നലെ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ എ.പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷീന ചന്ദ്രൻ, ടി.ആർ.സന്തോഷ്, ജേക്കബ് പുലിക്കോട്ടിൽ, കരോളി ജോഷ്വ, ലാലൂർ വാർഡ് കൗൺസിലർ ലാലി ജയിംസ്, ജനപ്രതിനിധികൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL