SignIn
Kerala Kaumudi Online
Saturday, 11 July 2026 7.55 AM IST

ബെയറിംഗുകളും മാറ്റി സ്ഥാപിച്ചു

bridge
ചാലക്കുടി പുഴമ്പാലത്തിന്‌റെ ഏഴാമത്തെ സ്ലാബിലെ ഇന്നലെ നടന്ന ബെയറിംഗ് മാറ്റൽ

ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പുഴം പാലത്തിന്റെ തകരാറിലായ ബെയറിംഗുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം പൂർത്തിയായി. ഏതാനും എക്‌സ്പാൻഡ് ജോയിന്റുകൾ ഘടിപ്പിക്കുന്ന ജോലികൾക്കൂടി തീർത്ത്്് അഞ്ച് ദിവസത്തിനകം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. ഏഴാമത്തെ സ്ലാബിനടിയിലെ ആറെണ്ണം കൂടി മാറ്റി സ്ഥാപിച്ചതോടെ ആകെ 42 ബെയറിംഗുകളും മാറ്റി. അർദ്ധ വാർഷിക പരിശോധനയിലാണ് ആറര പതിറ്റാണ്ട് പഴക്കമുള്ള പഴയ പുഴം പാലത്തിന്റെ ബെയറിംഗുകൾക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ പടിഞ്ഞാറ് ഭാഗത്തുകൂടി ഒറ്റവരി ഗതാഗതം അനുവദിക്കും. ജി.ഐ.പി.എൽ കമ്പനിയാണ് ജോലി കരാറെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL