
തൃശൂർ: എൻ.സി.പി (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ 62ാം ചരമദിനം ആചരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. രഘു കെ.മാരാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എൽ.ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ.രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എം.പത്മിനി ടീച്ചർ, വിശാലാക്ഷി മല്ലിശ്ശേരി, ജില്ലാ സെക്രട്ടറിമാരായ ടി.ജി.സുന്ദർലാൽ, കെ.വി.ഷിജു, എം.ഗിരീശൻ, ധർമ്മരാജൻ പൊറ്റേക്കാട്ട്, എ.ടി.പോൾസൺ, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി വിജിത വിനുകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
