SignIn
Kerala Kaumudi Online
Monday, 01 June 2026 2.31 AM IST

കെട്ടിട ഉദ്ഘാടനവും പ്രവേശനോത്സവവും

pgotho

കുന്നംകുളം: കാണിയാമ്പാൽ സി.എം.എസ്.എൽ. പി സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനവും മുനിസിപ്പൽ തല പ്രവേശനോത്സവ ഉദ്ഘാടനവും ഇന്ന് രാവിലെ 10 ന് നടക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എയും മുനിസിപ്പൽതല പ്രവേശനോത്സവ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ സൗമ്യ അനിലനും നിർവഹിക്കും. റവ.ഫാദർ ജോൺസൺ ഇ. ജോർജ് അദ്ധ്യക്ഷത വഹിക്കും. പി.ജി ജയപ്രകാശ് സൗജന്യ യൂണിഫോം വിതരണോദ്ഘാടനവും ആർഷ ജിജു പാഠപുസ്തക വിതരണോദ്ഘാടനവും നിർവഹിക്കും. പ്രധാനദ്ധ്യാപിക ഷീജ.പി.രാഘവൻ, കൺവീനർ സ്റ്റെല്ല കെ. ജോൺസൺ എന്നിവർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL