അതിരപ്പിള്ളി: വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ മൃതദേഹം സംസ്കരിച്ചു. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഉച്ചയ്ക്കാണ് വീട്ടിൽ എത്തിച്ചത്. കണ്ണൻകുഴിയിലെ പഞ്ചായത്ത് ക്രിമറ്റോറിയത്തിലായിരുന്നു സംസ്‌കാരം.
മോഹനന്റെ മരണത്തോടെ അതിരപ്പിള്ളി പഞ്ചായത്തിലെ മലയോരം ജനത കടുത്ത ഭീതിയിലാണ്.ആനകളെ തുരത്തുന്നതിന് നേരത്തെ പഞ്ചായത്ത് ഏർപ്പെടുത്തിയ സംഘങ്ങളും ഇപ്പോഴില്ലെന്ന് നാട്ടുകാർ പറയുന്നു. നഷ്ടപരിഹാര തുക തിങ്കളാഴ്ച മന്ത്രി ഷിബു ബേബി ജോൺ കൈമാറും. അഞ്ച് ലക്ഷം രൂപയാണ് ആദ്യം നൽകുന്നത്. വന്യമൃഗ ശല്യം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |