വേലൂർ: വേലൂർ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ അദ്ധ്യക്ഷയായി. നിതീഷ് ചന്ദ്രൻ വട്ടം പറമ്പിൽ, ലീലാ രാമകൃഷ്ണൻ, അഭിജിത്ത് കെ. ദീപക്,കെ.വി.അഷ്‌ന, ഷൈനി ജിബിൻ, ജമീല രാജീവ്, അബ്ദുൽ റഷീദ്, മഞ്ജുഷ, വേലൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, അരുന്ധതി സുരേഷ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം പി.ഡി. ഫ്രാൻസിസ് എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. ബഡ്‌സ് സ്‌കൂൾ അദ്ധ്യാപിക അഞ്ചു കെ. ജയൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |