SignIn
Kerala Kaumudi Online
Thursday, 04 June 2026 5.55 AM IST

കുവൈറ്റ് ആക്രമണം: എം.പിയുടെ കത്ത്

photo

വടക്കാഞ്ചേരി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഡ്രോൺമിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ തൊഴിലാളികളെയും യാത്രക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കെ. രാധാകൃഷ്ണൻ എം.പി. കേന്ദ്ര വിദേശകാര്യമന്ത്രി ഡോ:എസ്. ജയശങ്കറിന് കത്തയച്ചു. ആക്രമണത്തെത്തുടർന്ന് വ്യോമപാതയും വിമാന സർവീസുകളും താൽക്കാലികമായി നിറുത്തിവെച്ചതോടെ ആയിരക്കണക്കിന് പ്രവാസികളാണ് അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ വിവരങ്ങളോ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകളോ മറ്റ് സുരക്ഷിത പ്രാദേശിക മാർഗ്ഗങ്ങളോ ഏർപ്പെടുത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL