തൃശൂർ: സംസ്ഥാന സർക്കാരിന്റെ 'പരിസ്ഥിതി മിത്രം' അവാർഡ് തൃശൂർ കോർപറേഷൻ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ നടന്ന സംസ്ഥാനതല ലോക പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി വി.ഡി. സതീശനിൽ നിന്നും കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി സണ്ണി ജോസഫ് അദ്ധ്യക്ഷനായി. മന്ത്രി കെ. മുരളീധരൻ മുഖ്യ വിഷയാവതരണം നടത്തി. രാജൻ പല്ലൻ എം.എൽ.എ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, കോർപറേഷൻ സെക്രട്ടറി വി.പി.ഷിബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |