SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.49 AM IST

വിദ്യാർത്ഥികൾക്ക് മുന്നിൽ അവസരങ്ങളേറെ; തേടിപ്പിടിക്കണം: ജി.കെ. പ്രകാശ്

photo
1

തൃശൂർ: അറിവുകളുടെ വിശാലലോകത്തേക്ക് ചുവടുവയ്ക്കുന്ന കുട്ടികൾക്ക് മുൻപിൽ അവസരങ്ങളേറെയുണ്ടെന്നും ബുദ്ധിപൂർവം തേടിപ്പിടിക്കണമെന്നും മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്. അവസരങ്ങളിലേക്കുള്ള യാത്രകൾക്ക് പിന്തുണ നൽകുന്ന കേരളകൗമുദിയുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിയും മാഗ്‌നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് സി.കെ. മേനോൻ സ്മാരക സമിതിയുടെ സഹകരണത്തോടെ ഗുരുവായൂർ രുക്മിണി റീജൻസിയിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ - കൊച്ചി യൂണിറ്റുകളുടെ ചീഫുമായ പ്രഭുവാര്യർ ആമുഖപ്രഭാഷണം നടത്തി. മാറുന്ന കാലത്തിനനുസരിച്ച് വിദേശ വിദ്യാഭ്യാസം ഉൾപ്പെടെയുള്ളവയുടെ സാദ്ധ്യതകൾ വിദ്യാർത്ഥികൾക്ക് മുൻപിൽ തുറന്നിടുകയെന്ന ഉദ്യമത്തിന്റെ ഭാഗമാണ് കേരളകൗമുദി മെറിറ്റ് അവാർഡ് 2026 എന്നും അദ്ദേഹം പറഞ്ഞു.

അസി. പൊലീസ് കമ്മിഷണർ വി. സുരേഷ്, മോട്ടോർ വെഹിക്കിൾ ജോയിന്റ് ആർ.ടി.ഒ: എം. രമേശ്, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (എൻഫോഴ്‌സ്‌മെന്റ്) എം.വി.ഐ: പി.വി. ബിജു എന്നിവർ വിശിഷ്ടാതിതിഥികളായി. ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടന്നു.

കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. തുടർന്ന് മാഗ്‌നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്‌നറ്റ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും തിരഞ്ഞെടുക്കേണ്ട കോഴ്‌സുകളെക്കുറിച്ചും ക്ലാസ് നയിച്ചു. കേരളകൗമുദി സീനിയർ മാനേജർ മാർക്കറ്റിംഗ് എം.വി. സുധീഷ് നന്ദി രേഖപ്പെടുത്തി.

അ​വ​സ​ര​ങ്ങ​ളെ​ ​അ​റി​യ​ണം​:​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്


പ​ഠ​ന​ ​-​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​കൂ​ടു​ന്ന​ ​കാ​ല​ത്ത് ​ജീ​വി​ത​വി​ജ​യം​ ​കൈ​വ​രി​ക്കാ​ൻ​ ​അ​ന​വ​ധി​ ​സാ​ദ്ധ്യ​ത​ക​ളു​ണ്ടെ​ന്നും​ ​അ​ത് ​കു​ട്ടി​ക​ൾ​ ​തി​രി​ച്ച​റി​യ​ണ​മെ​ന്നും​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ദ​ഗ്ദ്ധ​നും​ ​ക​രി​യ​ർ​ ​കോ​ച്ചും​ ​ക​രി​യ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ​ ​ജോ​ബി​ൻ​ ​കു​ര്യാ​ക്കോ​സ്.​ ​കേ​ര​ള​കൗ​മു​ദി​യും​ ​മാ​ഗ്‌​ന​റ്റ് ​സ്റ്റ​ഡി​ ​എ​ബ്രോ​ഡും​ ​ചേ​ർ​ന്നൊ​രു​ക്കി​യ​ ​മെ​റി​റ്റ് ​അ​വാ​ർ​ഡ് 2026​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​വ​സ​ര​ങ്ങ​ൾ​ ​തി​രി​ച്ച​റി​വോ​ടെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.​ ​കോ​ഴ്‌​സ് ​തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​അ​ഭി​രു​ചി​യു​ണ്ടോ​യെ​ന്നും​ ​തൊ​ഴി​ല​വ​സ​ര​മു​ണ്ടോ​യെ​ന്നും​ ​പ​രി​ശോ​ധി​ക്ക​ണം.​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​മേ​ഖ​ല​ക​ളി​ൽ​ ​ശോ​ഭി​ക്കാ​നാ​കു​മോ​യെ​ന്നു​ ​കൂ​ടി​ ​ചി​ന്തി​ക്ക​ണം.​ ​ഇ​ന്ന് ​ഏ​ത് ​രാ​ജ്യ​ത്ത് ​പോ​യി​ ​പ​ഠി​ക്കാ​നും​ ​അ​വ​സ​ര​മു​ണ്ട്.​ ​പു​തി​യ​ ​അ​റി​വു​ക​ളു​ടെ​ ​അ​ന​ന്ത​ ​ലോ​ക​മാ​ണ് ​തു​റ​ന്നു​കി​ട​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

കാ​ലം​ ​മാ​റി​യ​പ്പോ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​ക​ളും​ ​മാ​റി​യി​ട്ടു​ണ്ട്.​ ​അ​ങ്ങ​നെ​യാ​ണ് ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​കേ​ര​ള​ത്തി​ലും​ ​സ​ജീ​വ​മാ​യ​ത്.​ ​പു​തി​യ​ ​കോ​ഴ്‌​സു​ക​ൾ​ ​തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​സാ​ധ്യ​ത​ക​ൾ,​ ​അ​തി​ജീ​വി​ത​ ​വി​ജ​യ​ത്തി​ന് ​എ​ത്ര​ത്തോ​ളം​ ​ഉ​പ​കാ​ര​പ്ര​ദ​മാ​കും​ ​എ​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്ക​ണം.​ ​കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​ഇ​തി​ന് ​സ​ഹാ​യ​ക​മാ​കും.​ ​പു​തി​യ​ ​കാ​ല​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​ക​ളെ​ക്കു​റി​ച്ച് ​മ​ന​സി​ലാ​ക്കു​ന്ന​തി​നും​ ​ഉ​പ​രി​പ​ഠ​ന​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ക​ണ്ടെ​ത്തു​ന്ന​തി​നും​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​സ​ഹാ​യ​ക​മാ​ക​ട്ടെ.

വി.​ ​സു​രേ​ഷ്,​ ​അ​സി​സ്റ്റ​ന്റ് ​പൊ​ലീ​സ് ​ക​മ്മി​ഷ​ണർ


കൗ​മാ​ര​ ​മ​ന​സു​ക​ൾ​ക്കാ​യും​ ​അ​വ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യും​ ​കേ​ര​ള​കൗ​മു​ദി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ ​സാ​മൂ​ഹി​ക​ ​പ്ര​സ​ക്തി​യു​ള്ള​താ​ണ്.​ ​ഉ​പ​രി​പ​ഠ​ന​ ​സാ​ദ്ധ്യ​ത​ക​ളും​ ​ജോ​ലി​ ​സാ​ദ്ധ്യ​ത​ക​ളു​മു​ള്ള​ ​കോ​ഴ്‌​സു​ക​ൾ​ ​വി​ദ്യാ​ർ​ത്ഥി​ ​സ​മൂ​ഹ​ത്തി​ന് ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​ ​ഏ​ത് ​കോ​ഴ്‌​സ് ​തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​ശ​ങ്ക​യ്ക്ക് ​പ​രി​ഹാ​ര​മാ​കും.

എം.​ ​ര​മേ​ശ്,​ ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ജോ​യി​ന്റ് ​ആ​ർ.​ടി.ഒ


യു​വ​ത​ല​മു​റ​ ​ല​ഹ​രി​ക്കും​ ​മ​റ്റും​ ​അ​ടി​പ്പെ​ട്ട് ​ജീ​വി​തം​ ​പാ​തി​വ​ഴി​യി​ൽ​ ​കൈ​വി​ട്ടു​പോ​കു​ന്ന​ ​അ​വ​സ്ഥ​ ​എ​വി​ടെ​യും​ ​കാ​ണാം.​ ​അ​ത്ത​രം​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​ജീ​വി​ത​വി​ജ​യ​ത്തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഓ​ർ​ക്കേ​ണ്ട​ ​പ്ര​ധാ​ന​ ​കാ​ര്യം​ ​വി​ജ​യ​ത്തി​ന് ​കു​റു​ക്കു​വ​ഴി​ക​ളി​ല്ലെ​ന്നാ​ണ്.​ ​പ​ഠി​ക്കു​ക​ ​എ​ന്ന​ ​ചു​മ​ത​ല​ ​മി​ക​വോ​ടെ​ ​നി​റ​വേ​റ്റു​മ്പോ​ൾ​ ​ന​ല്ല​ ​ക​രി​യ​ർ​ ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​എ​ണ്ണ​മ​റ്റ​ ​അ​വ​സ​ര​ങ്ങ​ൾ​ ​തു​റ​ക്ക​പ്പെ​ടും.​ ​അ​തി​ന്റെ​ ​ആ​ദ്യ​പ​ടി​യാ​ണ് ​പ​ഠ​നം.​ ​കേ​ര​ള​കൗ​മു​ദി​യു​ടെ​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കും.

പി.​വി.​ ​ബി​ജു,​ ​റീ​ജ്യ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഓ​ഫീ​സ് ​(​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്)​ ​എം.​വി.ഐ

വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​അ​നി​വാ​ര്യ​മാ​യ​ ​കാ​ല​ഘ​ട്ടം​ ​:​ ​അ​ശ്വി​ൻ​ ​പ്ര​ദീ​പ്

കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​അ​നു​കൂ​ല​മാ​യ​ ​കാ​ല​ഘ​ട്ട​മാ​ണ് ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​എ​ല്ലാ​ ​കാ​ല​ത്തും​ ​അ​ന​ന്ത​മാ​യ​ ​സാ​ധ്യ​ത​ക​ളു​ണ്ട്.​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സം​ ​തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ​ ​അ​വ​രു​ടെ​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മി​ക​വു​റ്റ​താ​കും.​ ​പ​ര​മ്പ​രാ​ഗ​ത​ ​കോ​ഴ്‌​സു​ക​ൾ​ ​മാ​ത്ര​മേ​ ​പ​ഠി​ക്കൂ​ ​എ​ന്ന​ ​ചി​ന്ത​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​പു​തി​യ​ ​കാ​ല​ത്തി​ന്റെ​ ​കോ​ഴ്‌​സു​ക​ളെ​ ​ശ്ര​ദ്ധ​യോ​ടെ​ ​സ​മീ​പി​ക്കേ​ണ്ട​തു​ണ്ട്.​ ​വി​ദേ​ശ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​മാ​ഗ്റ്റ് ​ഒ​രു​ക്കി​ ​ന​ൽ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, MERITAWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL