തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ വെങ്ങല്ലൂർ സോക്കർ സ്‌കൂൾ ഗ്രൗണ്ടിൽ നാളെ തൂഫാൻ - 2026 കായിക -മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി ഒളിമ്പ്യൻ സിനി ജോസ് ഉദ്ഘാടനം ചെയ്യും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ.സലിംകുട്ടി അദ്ധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഫുട്‌ബോൾ മത്സരങ്ങളുടെ കിക്ക് ഓഫ് നിർവഹിക്കും. റോയ് കെ. പൗലോസ് എം.എൽ.എ ദീപശിഖ തെളിയ്ക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തും. ഡിവൈ.എസ്.പി. പി.എം.ബൈജു സന്ദേശം നൽകും. കായിക താരങ്ങളെ കെ.വി.വിഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ ആദരിക്കും. തുടർന്ന് മുൻ ദേശീയ ഫുട്‌ബോൾ താരങ്ങൾ അണിനിരക്കുന്ന പ്രദർശന മത്സരം നടക്കും. ജോപോൾ അഞ്ചേരി, എം. സുരേഷ് എന്നിവർ നയിക്കുന്ന ജിംഖാന തൃശൂർ ടീമും എൻ.പി. പ്രദീപ് നയിക്കുന്ന തൂഫാൻ വാരിയേഴ്സ് ഇടുക്കിയും തമ്മിലാണ് മത്സരം. മുൻ സന്തോഷ് ട്രോഫി താരങ്ങളും അണിനിരക്കും. കൂടാതെ യൂത്ത് ലെവൽ വനിതാ ഫുട്‌ബോൾ പ്രദർശന മത്സരം, 60 വയസിന് മുകളിലുള്ള വ്യാപാരികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട്, വിദ്യാർഥികൾക്കുള്ള മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ.സലിംകുട്ടി, റോട്ടറി ക്ലബ് പ്രസിഡന്റ് ബെന്നി ഇല്ലിമൂട്ടിൽ, തൊടുപുഴ എസ്.ഐ വി.എ ബിജു, അസോസിയേഷൻ ഭാരവാഹികളായ പ്രശാന്ത് കുട്ടപ്പാസ്, ജിമ്മി കുര്യൻ, ഇ.എ. അഭിലാഷ്, എം.ബി.താജു, ബി.സജിത്ത് കുമാർ, ജോസ് ലെറ്റ് മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |