SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.49 AM IST

മുണ്ടത്തിക്കോട് അപകടം: സഹായവിതരണം ഉടനെന്ന് മന്ത്രി

തൃശൂർ: മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമുള്ള ലുലു ഗ്രൂപ്പിന്റെ സഹായവിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പത്ത് പേർക്കാണ് 14 ലക്ഷം വീതം സർക്കാർ നൽകിയത്. ചികിത്സയിലിരിക്കെ മരിച്ച ആറുപേർക്ക് 12 ലക്ഷം വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചികിത്സയിരിക്കെ രണ്ടുലക്ഷം നൽകിയിരുന്നു. രാജൻ പല്ലൻ എം.എൽ.എ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി കളക്ടർ പ്രീതി, എ.ഡി.എം: മനോജ്, ഇ.എ. ഹാരീസ്, എൻ.ബി. സ്വരാജ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL