SignIn
Kerala Kaumudi Online
Thursday, 11 June 2026 3.15 AM IST

അടിപ്പാതയിൽ സഞ്ചാരത്തിന് ഭേദഗതികൾ ഉടൻ

adippatha

ചാലക്കുടി: ദേശീയപാതയിലെ കോടതി ജംഗ്ഷൻ അടിപ്പാതയിൽ ഗതാഗത സ്തംഭനം ഒഴിവാക്കുന്ന ഭേദഗതികൾ അടുത്ത ദിവസം മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി എൻ.എച്ച്്.ഐ.എ ഉദ്യോഗസ്ഥരും കരാർ കമ്പനി ജീവനക്കാരും ചൊവ്വാഴ്ച വൈകിട്ട് സ്ഥലത്തെത്തി അളവ് നടത്തി. അടിപ്പാതയിലെ ഫുട്പാത്ത് വീതി കുറക്കുക, 4 മൂലകളിലും സ്ലാബ് മുറിച്ച് ബെൽ മൗത്ത് ഉണ്ടാക്കുക, സർവീസ് റോഡിലെ ഡ്രൈനേജിന് മുകളിലെ സ്ലാബുകൾ താഴ്ത്തി സർവീസ് റോഡിന് സമമാക്കുക തുടങ്ങിയ ഭേദഗതികളാണ് ഉടനെ നടത്തുകയെന്ന് നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭ കാര്യാലയത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
നഗരസഭ ചെയർപേഴ്‌സൻ ആലീസ് ഷിബു,വൈസ് ചെയർമാൻ കെ.വി.പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനി പോൾ, ജിയോ കിഴക്കുംതല, ഷിഫ സന്തോഷ്, ലിജി ജോജി, പാർലിമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർമാരായ വിൻസെന്റ് പാണാട്ടുപറമ്പിൽ, റീന ഡേവീസ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL