തൃശൂർ: മുഖ്യമന്ത്രി ജനങ്ങൾക്ക് സ്വീകാര്യനല്ലെന്ന പൊതുബോധം സൃഷ്ടിക്കാൻ മാദ്ധ്യമങ്ങളെ ശക്തമായി ഉപയോഗിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ ഇ.എം.എസ് സ്മൃതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ പാർട്ടി ഘടകങ്ങളിൽ നിന്നും ഉയർന്ന വിമർശനങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ട് തിരുത്തി മുന്നോട്ടുപോകാൻ ആർജവം കാണിച്ച പാർട്ടിയാണിത്. റിവ്യൂ റിപ്പോർട്ട് തയ്യാറാക്കി അംഗീകരിച്ചതും അതേ ആർജവത്തോടെയാണ്. എന്നാൽ റിവ്യൂ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ അസംബന്ധം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുത്തി കരുത്താർജിക്കുകയാണ് ലക്ഷ്യം. സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുകയെന്ന അജൻഡ മുൻപിലില്ല. വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വർഗീയതയെ ചെറുക്കുന്നതിൽ യഥാർത്ഥ വിശ്വാസികൾക്കാണ് പ്രധാന പങ്കുവഹിക്കാൻ കഴിയുകയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
യഥാർത്ഥ വിശ്വാസികൾ വർഗീയവാദികളോ വർഗീയവാദികൾ വിശ്വാസികളോ അല്ല. വർഗീതയതയെ ചെറുക്കാതെ നാടിന് ഒരിഞ്ച് മുന്നോട്ടുപോകാനാകില്ല. എസ്.ഐ.ആർ നടപ്പാക്കുന്നതിലൂടെ മുസ‌്ലിം സമുദായം ഒറ്റപ്പെട്ടുപോകുന്നുവെന്ന ബോധം പൊതുവായി സൃഷ്ടിക്കപ്പെട്ടിരുന്നു. ന്യൂനപക്ഷ ധ്രുവീകരണത്തിനായി ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിച്ച ആശയതലം മുസ്‌ലിം ലീഗ് വഴി നടപ്പാക്കി. മലബാറിൽ കോൺഗ്രസ് അതിന്റെ ഗുണഭോക്താക്കളായെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |