SignIn
Kerala Kaumudi Online
Monday, 15 June 2026 2.56 AM IST

കാവിവത്കരണത്തിന് മുഖ്യമന്ത്രിയുടെ മൗനാനുവാദം: എം.വി. ഗോവിന്ദൻ

1

തൃശൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനാനുവാദം നൽകുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർ.എസ്.എസ് നൂറാം വാർഷികത്തിന്റെ ഭാഗമായി സർസംഘ് ചാലക് മോഹൻ ഭാഗവത് സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ മൂന്ന് വി.സിമാർ സംഘാടകരെ പോലെ പങ്കെടുത്തു.

കേരള, എം.ജി, മലയാളം സർവകലാശാലയിലെ വി.സിമാരാണ് പങ്കെടുത്തത്. മതനിരപേക്ഷ ഉള്ളടക്കത്തെ അതിഗൗരവമായി ബാധിക്കുന്ന പ്രശ്‌നമാണിത്. ഇക്കാര്യത്തിൽ എല്ലാവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സതീശൻ മാപ്പ് പറഞ്ഞത്. മാപ്പ് പറഞ്ഞതിനാൽ അവസാനിക്കുന്നതാണോ പ്രശ്‌നം.
ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങളെ എൽ.ഡി.എഫ് പ്രതിരോധിച്ചിരുന്നു. അന്ന് പ്രതിപക്ഷ നേതാവും യു.ഡി.എഫും ഗവർണർക്കൊപ്പമായിരുന്നു. യു.ഡി.എഫ് പിന്തുണയോടെയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് ആർ.എസ്.എസ് നേതാക്കളെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ എം.ജി സർവകലാശാല വി.സിയായി ആർ.എസ്.എസ് നോമിനിയെ നിശ്ചയിച്ചപ്പോഴും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഒരക്ഷരം മിണ്ടിയില്ലെന്നും എം.വി, ഗോവിന്ദൻ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL