തൃശൂർ: തൃശൂർ സർവീസ് സഹകരണ ബാങ്ക് വ്യാപാരമിത്രം വായ്പാ പദ്ധതി പ്രഖ്യാപിച്ചതായി പ്രസിഡന്റ് ടി.നരേന്ദ്രൻ, ഡയറക്ടർ പി.ശശിധരൻ എന്നിവർ അറിയിച്ചു. 15 ലക്ഷം രൂപവരെയാണ് വ്യാപാരികൾക്ക് കച്ചവടത്തിനു ധനസഹായം നൽകുന്നത്. നൂലാമാലകളും സിബിൽ നിബന്ധനകളും ഒഴിവാക്കി സംരംഭങ്ങൾക്ക് പണം ലഭ്യമാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വ്യാപാരികൾക്കും വ്യവസായികൾക്കും 500 ദിവസത്തേക്കാണ് പദ്ധതി. 350 കോടി രൂപയുടെ വരുമാനമുള്ള ബാങ്ക് വനിതകൾക്കായി പ്രത്യേക പദ്ധതിയും ഒരുക്കുന്നുണ്ടെന്നും സെക്രട്ടറി പി.എസ് സനോജും പി.മുഹമ്മദ് ബാബുവും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |