SignIn
Kerala Kaumudi Online
Saturday, 07 November 2026 7.36 PM IST

കെഎസ്ആർടിസി ബസിടിച്ച് 20കാരിക്ക് ദാരുണാന്ത്യം; അപകടം അമ്മയുടെ കൺമുന്നിൽ

ksrtc-bus

അപകടത്തിൽപ്പെട്ട സ്കൂട്ടറും അപകടത്തിന് ഇടയാക്കിയ കെഎസ് ആർ ടി സി ബസും

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പറവട്ടാനി ഉല്ലൂക്കരയിൽ നടന്ന അപകടത്തിൽ 20കാരിയായ എയ്ഞ്ചലാണ് മരിച്ചത്. അമ്മയുടെ കൺമുന്നിൽ വച്ചായിരുന്നു അപകടം നടന്നത്. മണ്ണുത്തിയിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

പ്രധാന പാതയിൽനിന്ന് വീട്ടിലേക്കുള്ള റോഡിലേക്ക് സ്‌കൂട്ടറിൽ തിരിയുന്നതിനിടെ എയ്ഞ്ചൽ ബസിനടിയിൽപ്പെടുകയായിരുന്നു. ബസ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.

മണ്ണുത്തിയിൽ അനുജനെ ട്യൂഷന് വിട്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു എയ്ഞ്ചൽ. അനുജൻ കോതമംഗലത്തെ കോളേജിൽ ബി.ഡി.എസ് വിദ്യാർത്ഥിയാണ്. പ്രധാന റോഡിൽനിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് വീട്ടിലേക്കുള്ള വഴിയിലേക്ക് കടക്കുന്നതിനിടെയാണ് പിന്നിലൂടെ എത്തിയ ബസ് ഇടിച്ചത്.മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary

A 20-year-old woman, Angel, died in Thrissur after a KSRTC bus struck her scooter at Paravattani Ullukkara. The bus reportedly hit Angel while overtaking another vehicle as she turned towards her residence. She succumbed to injuries at the scene. Police have initiated an investigation, and her body was moved for post-mortem.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, KSRTCBUS, SCOOTER ACCIDENT, LATESTNEWS, THRISSUR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA