തൃശൂർ: ഭിന്നശേഷിക്കാരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശേരിയിലാണ് സംഭവം. ഇന്ദിരയെ (64) കൊലപ്പെടുത്തിയ ശേഷം ചുമട്ടുതൊഴിലാളിയായ സഹോദരൻ അപ്പു (57) ആത്മഹത്യചെയ്യുകയായിരുന്നു. സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
മാനസിക ബുദ്ധിമുട്ടുകളുള്ള ഇന്ദിരയെ അപ്പുവും കുടുംബവുമാണ് വർഷങ്ങളായി നോക്കിയിരുന്നത്. അപ്പുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇവർക്കൊപ്പം ഒരു വീട്ടിലാണ് ഇന്ദിരയും താമസിച്ചിരുന്നത്. ഇന്ദിരയുടെ കൈ ഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്. തലയണ ഉപയോഗിച്ച് ഇവരെ ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങളും മുറിയിൽ കാണാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ദിരയുടെ മൃതദേഹം കിടന്ന മുറിക്ക് സമീപമുള്ള മുറിയിൽ അപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
In Chittisseri, Thrissur, a 57-year-old daily wage worker named Appu allegedly killed his 64-year-old disabled sister, Indira, before dying by suicide. Police suspect the extreme difficulty of caring for her led to the tragedy. Both lived together with Appu's family. Their bodies were sent for post-mortem examinations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |