
തൃശൂർ: ബോധവത്കരണവും തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകളും വ്യാപകമാകുമ്പോഴും സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നിരവധി പരാതികളാണ് സൈബർ സെല്ലിൽ ലഭിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നഗരത്തിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.
പരിവാഹൻ ആപ്പിന്റെ പേരിലുള്ള തട്ടിപ്പിലൂടെ ചെമ്പൂക്കാവ് സ്വദേശിക്ക് രണ്ട് ഘട്ടങ്ങളിലായി 1.18 ലക്ഷം രൂപ നഷ്ടമായി. ആദ്യഘട്ടത്തിൽ 89,189 രൂപയും രണ്ടാംഘട്ടത്തിൽ 28,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഇ-കൊമേഴ്‌സ് കമ്പനികൾക്ക് ഒ.ടി.പി. കൈമാറിയ നായ്ക്കനാൽ സ്വദേശിക്ക് ഒരുലക്ഷത്തോളം രൂപ നഷ്ടമായി. വാഹനത്തിന് പിഴയടയ്ക്കാനുണ്ടെന്ന സന്ദേശത്തിലെ ലിങ്കിൽ കയറി വിവരങ്ങൾ കൈമാറിയ അരണാട്ടുകര സ്വദേശിക്ക് മൂന്ന് തവണകളിലായി ഒന്നേകാൽ ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പണം പോകുന്ന വഴികൾ
പൊലീസിന്റെ 'ക്ലിക്ക്' പദ്ധതി
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതോടെ ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ ജനങ്ങളെ സജ്ജരാക്കുന്നതിനും സൈബർ സുരക്ഷയിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി പൊലീസ് ആരംഭിച്ച 'ക്ലിക്ക്' പദ്ധതി കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ, പൊതുജനങ്ങൾ എന്നിവരെ ഏകോപിപ്പിച്ച് സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പ്രതിരോധത്തിൽ പൊലീസിനൊപ്പം പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ക്യാമ്പയിന്റെ ഭാഗമായി ഒരുക്കും.
ഹെൽപ്പ് ലൈൻ നമ്പർ
സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |