SignIn
Kerala Kaumudi Online
Saturday, 27 June 2026 7.30 AM IST

എം. പി. ഡേവിഡ് ഹോഡ്ജറ്റ് മാളയിൽ

photo

മാള: ഓസ്‌ട്രേലിയയിലെ മുൻമന്ത്രിയും ലിബറൽ പാർട്ടി നേതാവും പാർലമെന്റ് അംഗവുമായ ഡേവിഡ് ഹോഡ്ജറ്റ് 28 മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തും. മാളയിലെ സി.എഫ്.ഐ കോളേജ് ഓഫ് ലോ മാനേജ്‌മെന്റിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. 29ന് കൊടകരയിലെ സഹൃദയ എൻജിനീയറിംഗ് കോളേജിലും പൊയ്യയിലെ സി.എഫ്.ഐ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി വിദ്യാർത്ഥികളുമായി സംവദിക്കും.ചാലക്കുടി പരിയാരത്ത് റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ കർഷകരുമായി കൂടിക്കാഴ്ച നടത്തും. ഓസ്‌ട്രേലിയയിൽ ഉപരിപഠന അവസരങ്ങൾ ഒരുക്കുകയും വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുകയുമാണ് ലക്ഷ്യമെന്ന് പി.ജെ. മാത്യു, യൂജിൻ മോറേലി, ഡോ. മാനസി മുരളീധരൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL